നീര്‍ച്ചാലുകള്‍ അഴുക്കുചാലുകളല്ല: സംസ്ഥാനത്തെ ആദ്യജലസഭ വൈത്തിരി പഞ്ചായത്തില്‍ സംഘടിപ്പിച്ചു.
കല്‍പ്പറ്റയിലെ വൈത്തിരി പഞ്ചായത്തിലെ ചാരിറ്റി വാര്‍ഡില്‍ സംസ്ഥാനത്തെ ആദ്യജലസഭ ഹരിതകേരളം മിഷന് എക്സിക്യുട്ടീവ് വൈസ്ചെയര്‍പേഴ്സണ്‍ ഡോ.ടി.എന്‍.സീമ ഉദ്ഘാടനം ചെയ്തു. നീര്‍ത്തട അടിസ്ഥാനത്തില്‍ നടത്തിയ സര്‍വ്വേ ഫലങ്ങളിലെ പ്രശ്നങ്ങള്‍ അവതരിപ്പിക്കുന്ന സൂക്ഷ്മതല സംഘടന രൂപമാണ് ജലസഭ. നീര്‍ത്തടത്തിലെ നീരൊഴുക്ക് വര്‍ദ്ധിപ്പിക്കുകയും മണ്ണിലെ ജലാഗിരണശേഷി കുറയുന്നതായും സഭയിലെ ചര്‍ച്ചയില്‍ പരാമര്‍ശമുണ്ടായി. സര്‍വ്വേയില്‍ നിന്നും കണ്ടെത്തിയ പ്രശ്നങ്ങളും നിര്‍ദ്ദേശങ്ങളും സഭയില്‍ അവതരിപ്പിച്ചു. മാലിന്യങ്ങള്‍ ഒഴുക്കിവിടുന്നതിനുള്ള അഴുക്കുചാലുകളായി നീര്‍ചാലുകളെ ഉപയോഗിക്കുന്നതായി സര്‍വ്വേയില്‍ കണ്ടെത്തിയിരുന്നു.