മാലിന്യം തള്ളുന്നത് തടയാന്‍ കാലിക്കറ്റ് സര്‍വ്വകലാശാല ക്യാമ്പസില്‍ നിരീക്ഷണ ക്യാമറ സ്ഥാപിക്കും
ഹരിത പെരുമാറ്റച്ചട്ടം കര്‍ശനമാക്കുന്നതിന്റെ ഭാഗമായി പുറത്തു നിന്നുള്ള മാലിന്യം തള്ളുന്നത് തടയാന്‍ കാലിക്കറ്റ് സര്‍വ്വകലാശാല കാമ്പസില്‍ നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കാന്‍ തീരുമാനം. ഹരിത ക്യാമ്പസ് പ്രഖ്യാപനത്തിന്റെ മുന്നോടിയായി കാലിക്കറ്റ് സര്‍വ്വകലാശാലയിലെ അജൈവ മാലിന്യങ്ങള്‍ 31 നകം പൂര്‍ണമായും നീക്കും. ഹരിതകേരളം മിഷന്‍, ശുചിത്വമിഷന്‍ എന്നിവയുടെ സഹകരണത്തോടെ പദ്ധതി നടപ്പാക്കാനും വൈസ് ചാന്‍സലര്‍ ഡോ. കെ മുഹമ്മദ് ബഷീറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. എല്ലാ മാസവും അവസാനത്തെ ശനിയാഴ്ച ഹരിതദിനമായി ആചരിക്കും. കാമ്പസില്‍ പ്ലാസ്റ്റിക്കിന്റെയും മറ്റ് അജൈവ വസ്തുക്കളുടെയും നിരോധനം കര്‍ശനമാക്കും. പ്രോ-വൈസ് ചാന്‍സലര്‍ ഡോ.പി. മോഹന്‍ ഹരിതകേരള മിഷന്‍ ജില്ല കോ-ഓര്‍ഡിനേറ്റര്‍ പി.രാജു എന്‍.എസ്.എസ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ പി.വി വത്സരാജന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.