നദീ പുനരുജ്ജീവന ശില്‍പശാല നടന്നു
പത്തനംതിട്ട ജനകീയ പങ്കാളിത്തം ജില്ലയിലെ നദി പുനരുജ്ജീവന പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂട്ടിയതായി വീണാ ജോര്‍ജ്ജ് എം.എല്‍.എ പത്തനംതിട്ട നഗരസഭയുടെ ശബരിമല ഇടത്താവളത്തില്‍ നദീപുനരുജ്ജീവന പ്രവര്‍ത്തകരുടെ സംസ്ഥാനതല കൂട്ടായ്മ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു എം.എല്‍.എ സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തിന്റെ ഭാഗമായി നടക്കുന്ന മികവ് പ്രദര്‍ശന വിപണന മേളയോടനുബന്ധിച്ചാണ് കൂട്ടായ്മ നടന്നത്. ജനകീയ മുന്നേറ്റത്തിന്റെ ആവേശം ഉള്‍ക്കൊണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ വരട്ടാറിന്റെ രണ്ടാംഘട്ട പുനരുജ്ജീവന പ്രവര്‍ത്തനങ്ങള്‍ക്ക് 77 കോടി രൂപ അനുവദിച്ചിരിക്കുന്നതെന്ന് എം.എല്‍.എ പറഞ്ഞു. ജലസംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ പത്തനംതിട്ട ജില്ല സംസ്ഥാനത്തിന് മാതൃകയായതായി ചടങ്ങില്‍ അധ്യക്ഷയായിരുന്ന ഹരിതകേരളം മിഷന്‍ എക്‌സിക്യുട്ടീവ് വൈസ് ചെയര്‍പേഴ്‌സണ്‍ ഡോ.ടി.എന്‍.സീമ പറഞ്ഞു. ജില്ലയില്‍ തന്നെ പള്ളിക്കലാറും കോലറയാറും കക്കാട്ടാറും റാന്നി വലിയ തോടും ഉള്‍പ്പെടെ അനേകം ജലസ്രോതസ്സുകളുടെ പുനരുജ്ജീവനത്തിന് തുടക്കമിടാന്‍ വരട്ടാറിന്റെ വിജയം സഹായിച്ചു. മനുഷ്യവംശത്തിന്റെ നിലനില്‍പ്പിന് പ്രകൃതിയെയും ജലസ്രോതസ്സുകളെയും സംരക്ഷിക്കേണ്ടത് അത്യാവശ്യമാണ്. ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാരിനോടൊപ്പം ജനകീയ കൂട്ടായ്മകള്‍ക്കും വലിയ പങ്കാണ് വഹിക്കാനുള്ളതെന്നും ടി.എന്‍.സീമ പറഞ്ഞു. ഹരിതകേരളം മിഷന്‍ സംസ്ഥാന കണ്‍സള്‍ട്ടന്റ് ടി.പി സുധാകരന്‍, മൈനര്‍ ഇറിഗേഷന്‍ എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ സി.രാജശേഖരന്‍പിള്ള, ഹരിതകേരളം മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ആര്‍.രാജേഷ് എന്നിവര്‍ പങ്കെടുത്തു.