പച്ചപ്പ് പദ്ധതിയുടെ ഭാഗമായി പുഴകളും, തോടും പുനര്‍ജനിപ്പിക്കുവാനായിയുള്ള ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് വയനാട് ജില്ലയില്‍ തുടക്കമായി. സ്വാഭാവിക ജലസ്രോതസ്സുകള്‍ സംരക്ഷിച്ച് ജല സുരക്ഷ ഉറപ്പാക്കുകയാണ് ലക്ഷ്യം. കില, ഹരിതകേരളം മിഷന്‍ എന്നിവയുടെ സഹകരണത്തോടെയാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. പുഴ ശുചീകരണത്തില്‍ പങ്കെടുത്തവര്‍ക്ക് ആരോഗ്യവകുപ്പ് പ്രതിരോധ മരുന്നുകള്‍ വിതരണം ചെയ്തു. നാടിന്‍ ദാഹമകറ്റാന്‍ നാടൊന്നിച്ച് നാല് മണിക്കൂര്‍ എന്ന പേരില്‍ മഴ ശുചീകരണത്തിന്റെ ഉദ്ഘാടനം കല്‍പ്പറ്റ പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്തു സി.കെ ശശീന്ദ്രന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. വൈത്തിരി പഞ്ചായത്തിലെ മണ്ടമല, കണിയാമ്പറ്റ വരവൂര്‍ പാലത്തിന് സമീപം, മേപ്പാടി ചെമ്പോത്തറ തുടങ്ങിയ സ്ഥലങ്ങളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങല്‍ നടന്നു കല്‍പ്പറ്റ നിയോജക മണ്ഡലത്തിലെ 9 ഗ്രാമപഞ്ചാത്തുകളിലും ഒരു മുനിസിപ്പാലിറ്റിയിലുമായി 60 കിലോമീറ്റര്‍ ദൂരം ജലസ്രോതസ്സുകള്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വൃത്തിയാക്കി. പൊഴുതന പുഴയും ശുചീകരിച്ചു. 4650 ല്‍പരം പേര്‍ ശുചീകരണ യജ്ഞത്തില്‍ പങ്കാളികളായി.