മലപ്പുറം നഗരസഭയുടെ മാലിന്യശേഖരണ കേന്ദ്രം തുറന്നു. പ്ലാസ്റ്റിക് മാലിന്യ സംസ്‌ക്കരണത്തിനായി നഗരസഭ സ്ഥാപിച്ച മാലിന്യ ശേഖരണകേന്ദ്രം ‘ഖനി’ മന്ത്രി കെ.ടി ജലീല്‍ ഉദ്ഘാടനം ചെയ്തു. പ്ലാസ്റ്റിക് ഷ്രെഡിംഗ്, പ്ലാസ്റ്റിക് ബെയ്‌ലിംഗ്, യന്ത്രങ്ങളുടെ സ്വിച്ച് ഓണ്‍ കര്‍മ്മവും ശേഖരണ വാഹനങ്ങളുടെ ഫ്‌ളാഗ് ഓഫും മന്ത്രി നിര്‍വ്വഹിച്ചു.