ശുചിത്വ യജ്ഞത്തിന്റെ ഭാഗമായി മന്ത്രി ജലീലും
ശുചിത്വമിഷന്‍, ഹരിതകേരളം മിഷന്‍, കേരള സ്‌ക്രാപ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ എന്നിവയുടെ നേതൃത്വത്തില്‍ മലപ്പുറം ജില്ലയില്‍ നടക്കുന്ന പാഴ്‌വസ്തു സമാഹരണ യജ്ഞത്തിന്റെ ഭാഗമായി മന്ത്രി കെ.ടി ജലീല്‍ തന്റെ വീട്ടിലെ ഉപയോഗശൂന്യമായ സാധനങ്ങള്‍ നല്‍കാനായി പോസ്റ്റ് ഓഫീസ് റോഡിലെ ആക്രിക്കടയിലെത്തി വൃത്തിയാക്കിയ പ്ലാസ്റ്റിക്, ചെരുപ്പ്, ബാഗ്, കുപ്പിച്ചില്ല് തുടങ്ങിയ ഇനങ്ങളാണ് യജ്ഞത്തിന്റെ ഭാഗമായി ശേഖരിക്കുന്നത്. തിരൂര്‍ താലൂക്ക്തല പരിപാടിയില്‍ നഗരസഭാധ്യക്ഷന്‍ കെ.കെ നാസര്‍ അധ്യക്ഷ്യം വഹിച്ചു. ഹരിതകേരളം മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി.രാജു, അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് സി.എച്ച്.ജലീല്‍, സെക്രട്ടറി കെ.പി.എ ഷെരീഫ്, സംസ്ഥാന ജോയിന്റ് സെക്രട്ടറി സുരേഷ് പെരിന്തല്‍മണ്ണ, തിരൂര്‍ താലൂക്ക് സെക്രട്ടറി വി.പി ഫൈസല്‍ എന്നിവര്‍ പ്രസംഗിച്ചു.