മാസ് ക്ലീന്‍ ഡ്രൈവ് ഉദ്ഘാടനം ചെയ്തു
കൊട്ടാരക്കര നഗരസഭ മാലിന്യ മുക്തമാക്കുന്നതിന്റെ ഭാഗമായ മാസ് ക്ലീന്‍ ഡ്രൈവ് ഏകദിന പരിപാടി പി.അയിഷപോറ്റി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഹരിതകേരളം മിഷന്റെ സീറോ വേസ്റ്റ് മാലിന്യ നിര്‍മ്മാര്‍ജ്ജനവുമായി ബന്ധപ്പെട്ടാണ് പരിപാടി സംഘടിപ്പിച്ചത്. ലയണ്‍സ് ക്ലബ്ബ്, കെ.എസ്.ആര്‍.ടി.സി, ഹരിതകര്‍മ്മസേന, വ്യാപാരി വ്യവസായി ഏകോപന സമിതി, കുടുംബശ്രീ, ആശാപ്രവര്‍ത്തകര്‍, കൊട്ടാരക്കര ക്ലബ്ബ്, വൈസ് മെന്‍സ് ക്ലബ്ബ്, ജെ.സി.എ, ഐ.സി.സി ക്ലബ്ബ്, റോട്ടറി ക്ലബ്ബ് എന്നിവരുടെ സഹകരണത്തോടെയാണ് പരിപാടി നടത്തിയത്. കെ.എസ്.ആര്‍.ടി.സി, സ്വകാര്യ ബസ് സ്റ്റാന്റ്, റെയില്‍വേ സ്റ്റേഷന്‍ ജംഗ്ഷന്‍, എന്നവിടങ്ങള്‍ ശുചീകരിച്ചു. ചെയര്‍പേഴ്‌സണ്‍ ബി.ശ്യാമളഅമ്മ അധ്യക്ഷയായി. വൈസ് ചെയര്‍മാന്‍ സി.മുകേഷ്, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എസ്. ആര്‍ രമേഷ്, അഡ്വ.ഉണ്ണികൃഷ്ണ മേനോന്‍, ഡി.രാമകൃഷ്ണപിള്ള, കൃഷ്ണന്‍ കുട്ടി നായര്‍, കൗണ്‍സിലര്‍മാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.