പത്തനംതിട്ട ജില്ലയില്‍ തരിശുകിടക്കുന്ന കവിയൂര്‍ പുഞ്ചയില്‍ കൃഷിയിറക്കുന്നതിന് മുന്നോടിയായി വയല്‍ പഠനയാത്ര നടന്നു. രണ്ടു ദിവസങ്ങളിലായിട്ടാണ് ഇത് നടക്കുന്നത്. ആദ്യ ദിവസത്തെ യാത്ര കാറ്റോട് തുടങ്ങി നാട്ടുക്കടവില്‍ സമാപിച്ചു. കവിയൂര്‍, തിരുവല്ല പ്രദേശത്തുനിന്ന് നൂറുകണക്കിന് ആളുകള്‍ പങ്കെടുത്തു. ഹരിതകേരളം മിഷന്‍ ഉപാധ്യക്ഷ ഡോ.ടി.എന്‍ സീമ ഉദ്ഘാടനം ചെയ്തു. ഇവര്‍ വീഴല്‍ ഭാഗത്തുനിന്ന് യാത്രയോടൊപ്പം കൂടി. കവിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എലിസബത്ത് മാത്യു അധ്യക്ഷത വഹിച്ചു. രണ്ടാം ദിവസത്തെ പഠനയാത്ര വെള്ളിയാഴ്ച 10 ന് മാര്‍ത്തോമ കോളേജിന് മുന്‍വശത്തുള്ള കുറപ്പുഴ തോട്ടില്‍ തുടങ്ങി. ബെറ്റാട് വഴി ആഞ്ഞിലിത്തിത്താനം മുളക്കുടിച്ചാലില്‍ സമാപിച്ചു. പരമ്പരാഗത സര്‍ക്കാര്‍ പരിപാടികളെ മാറ്റിനിര്‍ത്തി ജനമുന്നേറ്റത്തിലൂടെ പദ്ധതികള്‍ നടപ്പാക്കുകയാണ് ഹരിതകേരളത്തിന്റെ ലക്ഷ്യം. ജലസംരക്ഷണത്തിലും കൃഷിയിലും പത്തനംതിട്ട ജില്ല സംസ്ഥാനത്ത് മുന്നിലാണ്.