ഇലവീഴാ പൂഞ്ചിറ ജലസേചന പദ്ധതിക്ക് തുടക്കമായി
സമുദ്രനിരപ്പില്‍ നിന്നും 3200 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന മേലുകാവ് പഞ്ചായത്തില്‍ ഇലവീഴാ പൂഞ്ചിറയില്‍ 225 ലക്ഷം ലിറ്റര്‍ ജലം സംഭരിക്കാന്‍ സാധിക്കുന്ന കുളത്തിന്റെ നിര്‍മ്മാണവും ഇതിനു സമീപത്തുള്ള തോട്ടില്‍ 110 ലക്ഷം ലിറ്റര്‍ ജലം സംഭരിക്കുവാന്‍ സാധിക്കുന്ന പാലത്തോടു കൂടിയ ചെക്ക് ഡാമുമാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ചിട്ടുള്ളത്. പദ്ധതിയുടെ ഉദ്ഘാടനം ജലവിഭവ വകുപ്പു മന്ത്രി മാത്യു.ടി.തോമസ് നിര്‍വ്വഹിച്ചു.
വര്‍ഷങ്ങള്‍ക്കു മുമ്പ് മൊട്ടക്കുന്ന് പ്രദേശമായ ഇവിടെ മലഞ്ചരിവുകള്‍ക്കിടയിലാണ് വിശാലമായ ചിറ ഉണ്ടായിരുന്നത്. മരങ്ങള്‍ ഒന്നുംതന്നെ ഇല്ലാതിരുന്നതിനാല്‍ ‘ഇലവീഴാ പൂഞ്ചിറ’ എന്നു പേരും ലഭിച്ചു. കാലാകാലമായി ഉണ്ടായ മണ്ണൊലിപ്പിലും മറ്റ് സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ അഭാവത്തിലും ചിറ നശിക്കുകയായിരുന്നു. മലയിടുക്കുകളില്‍ വേനല്‍ ക്കാലത്തും വറ്റാത്ത ജലത്തിന്റെ ഉറവ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ചിറ പൂര്‍വ്വസ്ഥിതിയില്‍ കൊണ്ടുവന്ന് വേനല്‍ക്കാലത്ത് ഉറവയിലൂടെ ലഭിക്കുന്ന വെള്ളവും, വര്‍ഷക്കാലത്തെ മവവെള്ളവും സംഭരിക്കുന്നതിനു വേണ്ടി പദ്ധതി രൂപപ്പെടുത്തിയത്.