സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകള്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിക്കും
ലോക പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകളിലും വിവിധ പരിസ്ഥിതി സംരക്ഷണ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാന്‍ സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ നിര്‍ദ്ദേശം നല്‍കി. ഹരിതകേരളം മിഷന്‍, തദ്ദേശസ്ഥാപനങ്ങള്‍, ശുചിത്വ മിഷന്‍ തുടങ്ങിയ വിവിധ ഏജന്‍സികള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളിലും പോലീസിന്റെ പങ്കാളിത്ത മുണ്ടാകണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. പോലീസ് സ്റ്റേഷന്‍ പരിസരത്തും, സ്‌കൂള്‍, ആശുപത്രി, മാര്‍ക്കറ്റ് തുടങ്ങിയ പ്രദേശങ്ങളിലും നടത്തുന്ന ശുചീകരണ പ്രവര്‍ത്തനങ്ങള്‍, വൃക്ഷത്തൈകള്‍ നടീല്‍, ബോധവല്‍ക്കരണ ക്ലാസ്സുകള്‍ തുടങ്ങിയ പരിപാടികളാണ് സംഘടിപ്പിക്കുന്നത്. സംസ്ഥാനത്തെ മുഴുവന്‍ പോലീസ് സ്റ്റേഷനുകളിലും ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിക്കും.