ക്ലീന്‍ ചാലിയാറിന് ഹരിതകേരളം മിഷന്റെ അഭിനന്ദനം
ചാലിയാറിലെ കാറ്റിനിപ്പോള്‍ ദുര്‍ഗന്ധമില്ല. ചാലിയാറിലെ അങ്ങാടികളിലും റോഡരികിലും മാലിന്യ കൂമ്പാരങ്ങള്‍ കാണാനില്ല. ചാലിയാര്‍ പഞ്ചായത്ത് ഭരണസമിതി ആവിഷ്‌ക്കരിച്ച ക്ലീന്‍ ചാലിയാര്‍ പദ്ധതിയില്‍ ചാലിയാര്‍ വൃത്തിയും വെടിപ്പുമായി കൂടുതല്‍ ഭംഗിയായിരിക്കുകയാണ്. ചാലിയാര്‍ പഞ്ചായത്ത് ക്ലീന്‍ ചാലിയാറിന്റെ ഭാഗമായി നടപ്പാക്കിയ പദ്ധതികളാണ് ദുര്‍ഗന്ധത്തില്‍ നിന്ന് നാടിനെ രക്ഷിച്ചത്. പഞ്ചായത്ത് രൂപീകരിച്ച വനിതകളുടെ ഹരിതകര്‍മ്മസേനയാണ് ക്ലീന്‍ ചാലിയാറിന്റെ നട്ടെല്ല്. വീടുകളില്‍ നിന്നും കടകളില്‍ നിന്നും മാലിന്യങ്ങളും മറ്റ് സാധനങ്ങളും സംഭരിക്കുന്നത് ഹരിതസേനയാണ്. കൂടാതെ കല്ല്യാണ വീടുകളിലും വിരുന്ന് ആഘോഷങ്ങളിലും ഹരിതമാനദണ്ഢം പാലിക്കാനുംപഞ്ചായത്ത് ഇടപെടലിനാല്‍ സാധിച്ചിട്ടുണ്ട്.