അഷ്ടമുടിക്കായലിലെ പ്ലാസ്റ്റിക് മാലിന്യം നീക്കും
കൊല്ലം അഷ്ടമുടിക്കായലിലെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ ശുചിത്വമിഷനും ജില്ലാ കക്കവാരല്‍ തൊഴിലാളി യൂണിയന്‍ സി.ഐ.ടി.യുവും കൈ കോര്‍ക്കുന്നു. ലോക പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ചിന് രാവിലെ മുതല്‍ നൂറ് വള്ളത്തില്‍ ചെറു സംഘങ്ങളായിട്ടാണ് പ്ലാസ്റ്റിക് നീക്കം നടത്തിയത്. ശേഖരിച്ച മാലിന്യം അന്നുതന്നെ നീണ്ടകരയിലെ ഷ്രെഡിംഗ് യൂണിറ്റിന് കൈമാറും. തേവള്ളി പാലം മുതല്‍ കടവൂര്‍, പെരുമണ്‍, അരിനല്ലൂര്‍ മണ്‍ട്രോതുരുത്ത്, തോപ്പില്‍ക്കടവ്, കാവനാട് മുക്കാട്, കല്ലുപുറം, മുകുന്ദപുരം, തലമുകില്‍, ചവറ തെക്കുംഭാഗം എന്നിവിടങ്ങളില്‍ നിന്നാണ് മാലിന്യം ശേഖരിച്ചതെന്ന് ഹരിതകേരളം മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ശ്രീ.രാജേഷ് അറിയിച്ചു.