ആലുവ മണപ്പുറത്ത് ഇക്കുറി ഹരിത പെരുമാറ്റച്ചട്ടം പാലിച്ച് ശിവരാത്രി ആഘോഷം
ചരിത്ര പ്രസിദ്ധമായ ആലുവ മണപ്പുറത്ത് ഇക്കുറി ഹരിത പെരുമാറ്റച്ചട്ടമനുസരിച്ചാണ് ശിവരാത്രി ആഘോഷങ്ങള്‍ സംഘടിപ്പിച്ചത്. പൂര്‍ണമായും പരിസ്ഥിത സൗഹാര്‍ദ്ദ ശിവരാത്രിയായിരുന്നു ലക്ഷ്യം. ദേവസ്വംബോര്‍ഡ്, നഗരസഭ, ഹരിതകേരളം മിഷന്‍, ജില്ലാഭരണകൂടം, ശുചിത്വമിഷന്‍ എന്നിവരുടെ സംയുക്ത ശ്രമ ഫലമായാണ് ലക്ഷ്യം നേടാനായത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശിവരാത്രി ബലിതര്‍പ്പണം നടക്കുന്നുണ്ടെങ്കിലും ആലുവയിലേതിനാണ് പ്രാധാന്യം. ഇതുകൊണ്ടുതന്നെ നാനാദിക്കുകളില്‍ നിന്നും ലക്ഷക്കണക്കിന് ഭക്തര്‍ ഇവിടെ എത്തിച്ചേരാറുണ്ട്.