നീര്‍ത്തടാധിഷ്ഠിത പദ്ധതികള്‍ക്ക് 1000 കോടി
സംസ്ഥാനത്ത് നീര്‍ത്തടാധിഷ്ഠിത പദ്ധതികള്‍ 1000 ത്തോളം കോടി രൂപ ചെലവിട്ട് നടപ്പാക്കും. ഹരിതകേരളം മിഷനിലൂടെ വിവിധ വകുപ്പുകളുടെയും ഏജന്‍സികളുടെയും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും. നീര്‍ത്തടാടിസ്ഥാനത്തിലുള്ള ഇടപെടലുകളിലൂടെ മണ്ണ്, ജല സംരക്ഷണ വകുപ്പിന് 1200 കോടി രൂപയും ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. ചെറുകിട ജലസേചന വകുപ്പിന് 191 കോടിയും വകയിരുത്തി. തൊഴിലുറപ്പ് പദ്ധതിയുടെ 40 ശതമാനമെങ്കിലും മണ്ണ്, ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കായിരിക്കും വിനിയോഗിക്കുക.