നദീസംയോജനപദ്ധതിക്ക് 60 ലക്ഷം കൂടി
മീനച്ചിലാര്‍-മീനന്തറയാര്‍-കൊടൂരാര്‍ പുനസംയോജന പദ്ധതിക്ക് ജലവിഭവവകുപ്പ് 60 ലക്ഷം രൂപ അനുവദിച്ചു. ഹരിതകേരളം മിഷന് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നദീ സംയോജന പദ്ധതിയിലൂടെ ജനകീയ കൂട്ടായ്മ വീണ്ടെടുത്ത തോടുകളുടെ സംരക്ഷണത്തിനും തുടര്‍ പ്രവര്‍ത്തനത്തിനുമാണ് പണം അനുവദിച്ചത്. ഇതോടെ നദീ സംയോജന പദ്ധതിയ്ക്കായി ആകെ ഒരു കോടി 60 ലക്ഷം രൂപ ഗവണ്മെന്റ് അനുവദിച്ചു. ഒരു കോടി രൂപ കൃഷി വകുപ്പ് നേരത്തെ അനുവദിച്ചിരുന്നു.
കഞ്ഞിക്കുഴി തോടിന്റെ ആഴംകൂട്ടലും സംരക്ഷണ പ്രവൃത്തികള്‍ക്കുമായി 22 ലക്ഷം രൂപ വിനിയോഗിക്കും. മടയ്ക്കല്‍ തോട് പുനരുദ്ധാരണത്തിനും 15 ലക്ഷം ഉപയോഗിക്കും. ചൊറിച്ചിതോടിനു 15 ലക്ഷമാണ് ചെലവാക്കുക. എട്ടുലക്ഷം രൂപ ചെലവില്‍ ചപ്പാത്ത് കൊറ്റത്തില്‍ ഭാഗത്തു കലുങ്കു നിര്‍മ്മിക്കുന്നതിനും പദ്ധതിയായി.