വട്ടക്കായല്‍ ഹരിതശോഭ വീണ്ടെടുക്കുന്നു
കൊല്ലം ജില്ലയിലെ തഴവയുടെ നെല്ലറയായിരുന്നു വട്ടക്കായല്‍. വിവിധ കാരണങ്ങളാല്‍ വട്ടക്കായലിന് പിന്നീട് ഈ പ്രതാപം നഷ്ടപ്പെട്ടു. ഉയര്‍ന്ന പ്രദേശത്തു നിന്ന് ഒഴുകിയെത്തുന്ന വെള്ളം കെട്ടി നിര്‍ത്തുന്ന ചെറു തടാകമായി അവിടം മാറി. വട്ടക്കായലിന്റെ നഷ്ടപ്പെട്ട ഹരിതശോഭ വീണ്ടെടുക്കാന്‍ ഹരിതകേരളം മിഷന്‍ വഴിയൊരുക്കി. എല്ലാരും പാടത്തേക്ക് എന്ന അയവുമായി തഴവ പഞ്ചായത്ത് മുന്നോട്ട് വന്നു. സമഗ്ര നെല്‍ക്കൃഷി വികസന പദ്ധതി തഴവ പഞ്ചായത്തിന്റെ മുഖച്ഛായ മാറ്റി. കര്‍ഷകരില്‍ നിന്ന് തഴവ പഞ്ചായത്ത് പാട്ടത്തില്‍ ഭൂമി ഏറ്റെടുത്ത് വിത്തിറക്കി. ചുരുളി ഉള്‍പ്പെടെ 12 പാടശേഖരങ്ങളിലാണ് നെല്‍ക്കൃഷി. 400 ഹെക്ടര്‍ സ്ഥലത്താണ് നെല്‍ക്കൃഷി. കൊല്ലം ജില്ലയില്‍ തരിശു പ്രദേശങ്ങളില്‍ ഏറ്റവും കൂടുതല്‍ നെല്‍ക്കൃഷിയിറക്കിയ പഞ്ചായത്ത് എന്ന ഖ്യാതി തഴവ സ്വന്തമാക്കി. പുഞ്ചകൃഷിക്കാണിവിടെ തുടക്കം കുറിച്ചത്. 2018 മെയ് ആദ്യം വിളവെടുക്കാം.