ആദിപമ്പ, വരട്ടാര്‍ പുനരുജ്ജീവനം രണ്ടാംഘട്ടം ഉടന്‍
ആദിപമ്പ, വരട്ടാര്‍ പുനരുജ്ജീവന പ്രവര്‍ത്തനത്തിന്റെ രണ്ടാംഘട്ട പദ്ധതിയുടെ ഭാഗമായി നീര്‍ത്തട മാസ്റ്റര്‍ പ്ലാന്‍ കരട് തയ്യാറായി. വരട്ടാര്‍, ആദിപമ്പ നദികളുടെ ജലാഗമന മാര്‍ഗ്ഗങ്ങള്‍ വിപുലമാക്കുന്നതിനും നിലവില്‍ ഉപയോഗശൂന്യമായിക്കിടക്കുന്ന നീര്‍ത്തടങ്ങളെ കൃഷിക്കും മനുഷ്യാവകാശങ്ങള്‍ക്കുമായി പ്രയോജനപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടാണ് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കിയിരിക്കുന്നത്. ഈ നദികളിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിനും ഇവിടെയുള്ള സ്വാഭാവിക ജൈവവൈവിധ്യം സംരക്ഷിക്കുന്നതിനുമായി മേജര്‍ ഇറിഗേഷന്‍, മൈനര്‍ ഇറിഗേഷന്‍, പി.ഐ.പി, മഹാത്മാഗാന്ധി ദേശീയതൊഴിലുറപ്പ് പദ്ധതി തുടങ്ങിയ വിവിധ വകുപ്പുകളും, പദ്ധതികളും ഏകോപിപ്പിക്കും. ആദിപമ്പ-വരട്ടാര്‍ നദികളുടെ തീരത്തുള്ള അഞ്ച് തദ്ദശഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളും ഇതിനായി പഞ്ചായത്തുതലത്തില്‍ രൂപീകരിച്ച ഉപസമിതിയും ജലസേചന വകുപ്പ് ചീഫ് എഞ്ചിനീയര്‍, ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍, മണ്ണ് സംരക്ഷണ ഡെപ്യൂട്ടി ഡയറക്ടര്‍, ഹരിതകേരളം മിഷന്‍ സാങ്കേതിക വിദഗ്ദ്ധര്‍ എന്നിവര്‍ പങ്കെടുത്ത യോഗത്തിലാണ് മാസ്റ്റര്‍ പ്ലാന്‍ കരട് തയ്യാറാക്കിയത്.