പാഴ്‌വസ്തു വ്യാപാരികള്‍ക്കായി ഹരിതകേരളം മിഷന്‍ ഏകദിന ശില്പശാല സംഘടിപ്പിച്ചു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള അന്‍പതോളം പാഴ്‌വസ്തു വ്യാപാരികള്‍ പങ്കെടുത്ത ശില്പശാല ഹരിതകേരളം മിഷന്‍ എക്‌സിക്യൂട്ടീവ് വൈസ് ചെയര്‍പേഴ്‌സ്ണ്‍ ഡോ.ടി.എന്‍.സീമ ഉദ്ഘാടനം ചെയ്തു. മാലിന്യ നിര്‍മ്മാര്‍ജ്ജനവുമായി ബന്ധപ്പെട്ട് ഹരിതകേരളം മിഷന്‍ സംഘടിപ്പിക്കുന്ന സംസ്ഥാനതല പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ശില്പശാല സംഘടിപ്പിച്ചത്.