തൊഴിലുറപ്പിലൂടെ ഗാര്‍ഹിക മാലിന്യസംസ്‌ക്കരണം
അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയിലൂടെ ഗാര്‍ഹിക മാലിന്യ സംസ്‌ക്കരണത്തിന് പുതുവഴി തേടുകയാണ് പൊന്നാനി നഗരസഭ. തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് തൊഴില്‍ നല്‍കി കമ്പോസ്റ്റ് കുഴി നിര്‍മ്മിച്ചാണ് നഗരസഭ ഗാര്‍ഹിക മാലിന്യ സംസ്‌ക്കരണത്തിന് പുതിയ മാതൃക സൃഷ്ടിക്കുന്നത്. ഒന്നരമീറ്റര്‍ വീതിയും നീളവും ആഴവുമുള്ള ചതുരക്കുഴികളാണ് ഇതിനായി നഗരസഭ നിര്‍മ്മിച്ചു നല്‍കുന്നത്. അഞ്ചു സെന്റോ അതില്‍ കൂടുതലോ ഭൂമിയുള്ള തൊഴിലുറപ്പ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്ത ആര്‍ക്കും ഈ സേവനം ലഭ്യമാണ്. കമ്പോസ്റ്റ് കുഴി പ്രവൃത്തിയുടെ ഉദ്ഘാടനം 2018 ജനുവരി 17 ന് നഗരസഭ ചെയര്‍മാന്‍ സി.പി മുഹമ്മദ് കുഞ്ഞി നിര്‍വ്വഹിച്ചു.