മലയാറ്റൂര്‍ പെരുന്നാളിന് ഹരിത നടപടിക്രമം പാലിക്കും

മലയാറ്റൂര്‍ കുരിശുമുടി തീര്‍ത്ഥാടനത്തിന് ഹരിതനടപടിക്രമം ബാധകമാക്കാന്‍ തീരുമാനിച്ചു. ഹരിത പ്രോട്ടോക്കോള്‍ കുറ്റമറ്റ രീതിയില്‍ നടപ്പിലാക്കാനായി പള്ളി അധികൃതരുടെ സഹകരണത്തോടെ പോലീസ്, വനം, റവന്യൂ, എക്‌സൈസ്, ശുചിത്വമിഷന്‍, ഹരിത കേരളം മിഷന്‍ തുടങ്ങി വിവിധ വകുപ്പുകള്‍ ഉള്‍പ്പെട്ട പ്രത്യേക ദൗത്യസംഘത്തെ സജ്ജമാക്കി. റോജി എം.ജോണ്‍ എം.എല്‍.എ, ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫറുള്ള എന്നിവരുടെ സാന്നിദ്ധ്യത്തില്‍ ആലുവ പാലസ് ഗസ്റ്റ് ഹൗസില്‍ ചേര്‍ന്ന പള്ളി അധികൃതരുടെ വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് തീരുമാനം. കേരളത്തിനും ലോകത്തിനും മലയാറ്റൂര്‍ നല്‍കുന്ന മികച്ച സന്ദേശമാകും ഹരിത പ്രോട്ടോക്കോള്‍ പാലിച്ചുള്ള മലയാറ്റൂര്‍ തീര്‍ത്ഥാടനമെന്ന് യോഗം വിലയിരുത്തി.മലയാറ്റൂര്‍ കുരിശുമുടി തീര്‍ത്ഥാടനത്തിന് ഹരിതനടപടിക്രമം ബാധകമാക്കാന്‍ തീരുമാനിച്ചു. ഹരിത പ്രോട്ടോക്കോള്‍ കുറ്റമറ്റ രീതിയില്‍ നടപ്പിലാക്കാനായി പള്ളി അധികൃതരുടെ സഹകരണത്തോടെ പോലീസ്, വനം, റവന്യൂ, എക്‌സൈസ്, ശുചിത്വമിഷന്‍, ഹരിത കേരളം മിഷന്‍ തുടങ്ങി വിവിധ വകുപ്പുകള്‍ ഉള്‍പ്പെട്ട പ്രത്യേക ദൗത്യസംഘത്തെ സജ്ജമാക്കി. റോജി എം.ജോണ്‍ എം.എല്‍.എ, ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫറുള്ള എന്നിവരുടെ സാന്നിദ്ധ്യത്തില്‍ ആലുവ പാലസ് ഗസ്റ്റ് ഹൗസില്‍ ചേര്‍ന്ന പള്ളി അധികൃതരുടെ വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് തീരുമാനം. കേരളത്തിനും ലോകത്തിനും മലയാറ്റൂര്‍ നല്‍കുന്ന മികച്ച സന്ദേശമാകും ഹരിത പ്രോട്ടോക്കോള്‍ പാലിച്ചുള്ള മലയാറ്റൂര്‍ തീര്‍ത്ഥാടനമെന്ന് യോഗം വിലയിരുത്തി.
എറണാകുളം ജില്ലയില്‍ തിരുവൈരാണിക്കുളം ക്ഷേത്രം, ആലുവ ശിവരാത്രി മണപ്പുറം എന്നിവിടങ്ങളില്‍ ഉത്സവ വേളകളില്‍ ഹരിത പ്രോട്ടോക്കോള്‍ നടപ്പാക്കിയതിന് മികച്ച സ്വീകരണമാണ് ലഭിച്ചത്. വനമേഖല എന്ന നിലയില്‍ മലയാറ്റൂരില്‍ ഇത് കൂടുതല്‍ കര്‍ശനമായും കൃത്യമായും ഹരിത പെരുമാറ്റച്ചട്ടം ഏര്‍പ്പെടുത്തേണ്ടതുണ്ട്. വനവും പുഴയും മലിനപ്പെടാതിരിക്കേണ്ടത് അനിവാര്യമാണ്. പ്രകൃതി സംരക്ഷണവും തീര്‍ത്ഥാടനവും ഒത്തു പോകുന്ന സമീപനമാണ് പിന്തുടരുന്നത്.
ഹരിത നടപടിക്രമം പാലിക്കുമെന്ന് സത്യവാങ്മൂലം നല്‍കുന്നവര്‍ക്ക് മാത്രമേ ഇത്തവണ പഞ്ചായത്തില്‍ നിന്നും കച്ചവടത്തിനുള്ള ലൈസന്‍സ് നല്‍കുകയുള്ളൂ. ഉപയോഗിച്ച ശേഷം വലിച്ചെറിയുന്ന തരത്തിലുള്ള ഗ്ലാസ്സുകള്‍, പ്ലേറ്റുകള്‍, കവറുകള്‍ എന്നിവ അനുവദിക്കില്ല. നടപടിക്രമം തെറ്റിക്കുന്നത് കണ്ടെത്തിയാല്‍ ലൈസന്‍സ് റദ്ദാക്കി കച്ചവടം തടയും. മാര്‍ച്ച് ഒന്നു മുതല്‍ ഏപ്രില്‍ 30 വരെ അടിവാരത്തും മലയാറ്റൂര്‍ പള്ളി പരിസരത്തും തീര്‍ത്ഥാടനത്തോടനുബന്ധിച്ച് ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിക്കുന്നത് നിരീക്ഷിക്കാന്‍ പ്രത്യേക സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Tags:

Related Article

0 Comments

Leave a Comment

FOLLOW US

GOOGLE PLUS

PINTEREST

FLICKR

INSTAGRAM