മലപ്പുറത്ത് കൃഷിഭൂമിയില്‍ വര്‍ധന
തരിശുനിലമുള്‍പ്പെടെ 843 ഹെക്ടറില്‍ കൃഷി വ്യാപിപ്പിച്ച് മലപ്പുറം കാര്‍ഷികമേഖലയില്‍ വന്‍ കുതിപ്പുണ്ടാക്കാന്‍ ഹരിതകേരളം മിഷന്‍ വഴിയൊരുക്കി. 5349 ഏക്കറില്‍ നെല്‍ക്കൃഷി വ്യാപിപ്പിക്കാനായി. നാലുലക്ഷം വീടുകളില്‍ പച്ചക്കറി കൃഷി നടത്തി. വീട്ടു മുറ്റത്തും ടെറസിലും കൃഷി ചെയ്യാനായി ഗ്രോബാഗുകളും വിത്തുകളും നല്‍കി. 203 സംയോജിത കൃഷി യൂണിറ്റുകള്‍ രൂപീകരിച്ചു. കൃഷി ഭവനുകളുടെ നേതൃത്വത്തില്‍ 19 കാര്‍ഷിക കര്‍മ്മസേന രംഗത്തുണ്ട്. പരമ്പരാഗത കര്‍ഷകരെ ക്ലസ്റ്റര്‍ അടിസ്ഥാനത്തില്‍ യോജിപ്പിച്ചു. കൃഷിഭവനുകളുടെ കീഴില്‍ തരിശുനിലമാപ്പ് തയ്യാറാവുകയാണ്. തരിശുഭൂമി കണ്ടെത്തി കൃഷിയിറക്കും. തണ്ണീര്‍ത്തട സംരക്ഷണം ലക്ഷ്യമിട്ട് നെല്‍ക്കൃഷിക്ക് മുന്‍ഗണന നല്‍കും.