ഹരിതകേരളം മിഷന്‍ പവലിയന് ഒന്നാം സ്ഥാനം
ഇക്കൊല്ലത്തെ പഞ്ചായത്ത് ദിനാഘോഷങ്ങളോടനുബന്ധിച്ച് മലപ്പുറം ജില്ലയില്‍ സംഘടിപ്പിച്ച പ്രദര്‍ശനത്തില്‍ ഹരിതകേരളം മിഷന്‍ ഒരുക്കിയ പവലിയന് ഒന്നാം സ്ഥാനം ലഭിച്ചു. ഹരിതകേരളം മിഷന്റെ കഴിഞ്ഞ ഒരു വര്‍ഷക്കാലത്തെ പ്രവര്‍ത്തനങ്ങളെ മുന്‍നിര്‍ത്തിയാണ് പവലിയന്‍ ഒരുക്കിയത്. ഫോട്ടോ പ്രവദര്‍ശനത്തിനു പുറമേ വലിയ സ്‌ക്രീനില്‍ ഹരിതകേരളം മിഷന്‍ പ്രവര്‍ത്തനങ്ങളുടെ ദൃശ്യങ്ങളും വിവരണവും പവലിയനില്‍ സജ്ജമാക്കിയിരുന്നു. പൂര്‍ണ്ണമായും ഹരിത പെരുമാറ്റച്ചട്ടമനുസരിച്ച് തയ്യാറാക്കിയ പവലിയന് ഈറ കൊണ്ടുണ്ടാക്കിയ പരമ്പു കൊണ്ടാണ് ചുവരുകള്‍ തീര്‍ത്തത്. തദ്ദേശഭരണ ഇതരസ്ഥാപനങ്ങളുടെ പട്ടികയിലാണ് ഹരിതകേരളം മിഷന്‍ പവലിയന് ഒന്നാം സ്ഥാനം ലഭിച്ചത്. പഞ്ചായത്ത് ദിനാഘോഷങ്ങളുടെ സമാപന സമ്മേളനത്തില്‍ തദ്ദേശഭരണ മന്ത്രി കെ.ടി.ജലീല്‍ ഹരിതകേരളം മിഷനുള്ള പുരസ്‌ക്കാരം സമ്മാനിച്ചു.