മടിക്കൈയില്‍ ജലസുരക്ഷക്കായ് ജലജീവനം പദ്ധതി
മടിക്കൈ പഞ്ചായത്തിന്റെയും ഹരിതകേരളം മിഷന്‍, കൃഷിവകുപ്പ്, മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി, കുടുംബശ്രീ എന്നിവയുടെ നേതൃത്വത്തില്‍ ജലസംരക്ഷണത്തിനായി ആവിഷ്‌ക്കരിച്ച ‘ജലജീവനം 2018’ മന്ത്രി ഇ.ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്തു. (27.01.2018). കുടിവെള്ള ക്ഷാമം രൂക്ഷമാകുന്നതിന് മുമ്പേ ജലം സംരക്ഷിക്കാനായി തോടുകളിലും ജലാശയങ്ങളിലും കുമിഞ്ഞുകൂടിയ മാലിന്യങ്ങള്‍ നീക്കം ചെയ്യല്‍, തോടുകളില്‍ പ്രകൃതിദത്ത തടയണ നിര്‍മ്മാണം, ശുചിത്വമാലിന്യ സംരക്ഷണം, ജൈവ സംരക്ഷണം, മണ്ണ് ജല പരിപോഷണം, കിണര്‍ റീചാര്‍ജ്ജ്, മഴക്കുഴി നിര്‍മ്മാണം തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് ജലജീവനം പദ്ധതിയിലൂടെ നടപ്പാക്കുന്നത്.