ജൈവ മാലിന്യ സംസ്‌ക്കരണത്തിനായി കൊല്ലം കോര്‍പ്പറേഷനിലെ പതിനൊന്ന് കേന്ദ്രങ്ങളില്‍ തുമ്പൂര്‍മൂഴി എയ്‌റോബിക് ബിന്നുകള്‍ സ്ഥാപിച്ചു. വാടി, പള്ളിത്തോട്ടം, പോളയത്തോട് ഉള്‍പ്പെടുന്ന പതിനൊന്ന് കേന്ദ്രങ്ങളിലാണ് എയ്‌റോബിക് മില്ലുകള്‍ സ്ഥാപിച്ചത്. മില്ലുകളില്‍ ഉല്‍പ്പാദിപ്പിക്കുന്ന വളം കോര്‍പ്പറേഷന്റെ വിവിധ കേന്ദ്രങ്ങളിലെ കൃഷിക്കായി നല്‍കാം.