കിള്ളിയാര്‍ മിഷന്‍ മന്ത്രി തോമസ് ഐസക് ഉദ്ഘാടനം ചെയ്തു
കിള്ളിയാര്‍ സംരക്ഷിക്കാനായുള്ള ജനകീയ സംരംഭത്തിന് തുടക്കമായി. കിള്ളിയാറിന്റെ പരിമിതിയും നിലനില്‍പ്പും ലക്ഷ്യമാക്കി ഹരിതകേരളം മിഷനും ജലശ്രീയും നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്തും, നഗരസഭയും ആനാട്, കരകുളം, പനവൂര്‍, അരുവിക്കര പഞ്ചായത്തുകളും സംയുക്തമായി ഏറ്റെടുക്കുന്ന ജനകീയ സംരംഭം കിള്ളിയാര്‍ മിഷന്റെ പ്രവര്‍ത്തനം 06.03.18 ന് മന്ത്രി തോമസ് ഐസക് ഉദ്ഘാടനം ചെയ്തു. കിള്ളിയാര്‍ സംരക്ഷണത്തിന് വിപുലമായ സംവിധാനങ്ങളും പദ്ധതികളുമാണ് പരിപാടിയില്‍ തയ്യാറാക്കിയിട്ടുള്ളത്. പദ്ധതിയുടെ നടത്തിപ്പിന് സി.കെ മുരളി എം.എല്‍.എ കണ്‍വീനറും ചെയര്‍മാനുമായി വിപുലമായ കമ്മിറ്റി രൂപീകരിച്ചു. കിള്ളിയാറില്‍ പതിക്കുന്ന 31 തോടും നീര്‍ച്ചാലുകളും കേന്ദ്രീകരിച്ച് പ്രാദേശിക ജലസംരക്ഷണ സമിതികള്‍ താമസിയാതെ നിലവില്‍ വരും. പുഴ ശുചീകരണവും നടത്തും.