കരുളായിയിലെ മാലിന്യ സംസ്ക്കരണ രീതി മാതൃക ശ്രദ്ധേയമാവുന്നു
മാലിന്യ സംസ്ക്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാനത്ത് മാതൃകയാവുകയാണ് കരുളായി പഞ്ചായത്ത്. ഇവിടുത്തെ അജൈവ മാലിന്യസംസ്ക്കരണ രീതി പഠിക്കാന്‍ മറ്റ് പഞ്ചായത്തുകളില്‍ നിന്നും കൂടുതല്‍ ആളുകള്‍ കരുളായിയില്‍ എത്തുകയാണ്. വള്ളിക്കുന്നം പഞ്ചായത്ത് പ്രസിഡന്റ് വി.എന്‍ ശോഭനയുടെയും ഹരിതകേരളം മിഷന് കോര്‍ഡിനേറ്ററുടെയും നേതൃത്വത്തില്‍ ഹരിതകര്‍മ്മസേന അംഗങ്ങളും ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമടങ്ങിയ 90 പേരടങ്ങിയ സംഘം 2018 ജനുവരി 16 ന് കരുളായിയിലെത്തി. ചാലിയാര്‍ പഞ്ചായത്ത് സംഘവും ഇവിടെയെത്തി മാലിന്യസംസ്ക്കരണ രീതിയില്‍ പരിശീലനം നേടിയിരുന്നു.