പത്തനംതിട്ട ജില്ലയില്‍ ഹരിതകര്‍മ്മസേനയുടെ പ്രവര്‍ത്തനം കൂടുതല്‍ ഊര്‍ജ്ജിതമാക്കും: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
പത്തനംതിട്ടയെ മാലിന്യ മുക്തമാക്കുന്നതിന് ഗ്രാമപഞ്ചായത്ത് തലത്തില്‍ രൂപീകരിച്ചിട്ടുള്ള ഹരിതകര്‍മ്മസേനകളുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജിതമാക്കുമെന്ന് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണ്ണാദേവി. ജില്ലയിലെ 17 തദ്ദേശഭരണ സ്ഥാപനങ്ങളിലെ ഹരിതകര്‍മ്മസേനാംഗങ്ങളുടെ പരിശീലനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. ഹരിതകേരളം മിഷന് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ രാജേഷ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ കുടുംബശ്രീ ജില്ലാ മിഷന് കോര്‍ഡിനേറ്റര്‍ എസ്.സാബിര്‍ ഹുസൈന്, ശുചിത്വമിഷന് ജില്ലാ കോര്‍ഡിനേറ്റര്‍ വിനോദ് കുമാര്‍, സി.ഡി.എസ് ചെയര്പേഴ്സണ്മാര്, ഹരിതകേരളം മിഷന്, ശുചിത്വമിഷന്, കുടുംബശ്രീ, ക്ലീന്‍കേരള കമ്പനി എന്നിവര്‍ ചേര്‍ന്നാണ് പരിശീലനം സംഘടിപ്പിച്ചത്.