ഗ്രീന്‍ പ്രോട്ടോക്കോള്‍ കൂടുതൽ ജനകീയമാകുന്നു
ഉപയോഗിച്ച് വലിച്ചെറിയുന്ന ശീലത്തില്‍ നിന്ന്, കേരളം മാറുന്നു. നാം നേരിട്ടിരുന്ന ഏറ്റവും വലിയ പ്രശ്നമായിരുന്നു വന്‍ ജനാവലി കൂടുന്ന സ്ഥലത്തെ മാലിന്യങ്ങള്‍, ഉത്സവങ്ങള്‍, കണ്‍വെന്‍ഷനുകള്‍, സമ്മേളനങ്ങള്‍ അങ്ങനെ കഴിഞ്ഞ കുറച്ച് നാളുകളായി ഒരു തവണത്തെ ഉപയോഗത്തിനുവേണ്ടി മാത്രമുള്ള ഡിസ്പോസിബിള്‍ ഗ്ലാസ്സ്, പേപ്പര്‍ പ്ലേറ്റുകള്‍, പ്ലാസ്റ്റിക് ഗ്ലാസ്സുകള്‍, പ്ലാസ്റ്റിക് ബാഗുകള്‍ തുടങ്ങിയ ഉള്‍പ്പെടെയുള്ള ഡിസ്പോസിബിള്‍ സാധനങ്ങളുടെ ഉപയോഗം ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പിലാക്കുന്നതിലൂടെ മാലിന്യ പ്രശ്നങ്ങള്‍ക്ക് ഗണ്യമായ കുറവ് ഉണ്ടായിട്ടുണ്ട്. പുനരുപയോഗം വര്‍ദ്ധിച്ചു, ശരിയായ രീതിയില്‍ കൃത്യമായ ആസൂത്രണത്തിലൂടെ ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പിലാക്കാന്‍ സാധിക്കുമെന്നതിന്റെ ഉത്തമ ഉദാഹരണങ്ങളാണ്, ആറ്റുകാല്‍ പൊങ്കാല, ആലുവ ബലിദര്‍പ്പണ ചടങ്ങ്, മാരാമണ്‍ കണ്വന്ഷന് തുടങ്ങിയവ. നിലവില്‍ നമ്മുടെ സമൂഹം ഒരു മാറ്റത്തിന്റെ പാതയിലാണ്, ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിച്ച് വിവാഹങ്ങള്പോലെയുള്ള പല കാര്യങ്ങളിലൂടെ ജനങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു.