‘എന്റെ കുളം പദ്ധതി’ : 6 കുളങ്ങള്‍ കൂടി വൃത്തിയാക്കി
ഹരിതകേരളം മിഷന്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എറണാകുളം ജില്ലാഭരണ കേന്ദ്രം നടപ്പാക്കുന്ന ജലസ്രോതസ്സ് ശുചീകരണ യജ്ഞമായ ‘എന്റെ കുളം’ പദ്ധതിയില്‍ ഞായറാഴ്ച (18.03.2018) ജില്ലയുടെ വിവിധ ഭാഗങ്ങളിലായി 6 കുളങ്ങള്‍ വൃത്തിയാക്കി. മൈനര്‍ ഇറിഗേഷന്‍ വകുപ്പ്, അന്‍പൊടു കൊച്ചി, റോട്ടറി ക്ലബ്ബ്, കൊച്ചി മിലന്‍, ഹരിതകേരളം മിഷന്‍, ശുചിത്വമിഷന്‍, മഹാരാജാസ് കോളേജ്, സേക്രട്ട് ഹാര്‍ട്ട് കോളേജ് എന്നീ കോളേജുകളിലെ എന്‍.എസ്.എസ് യൂണിറ്റുകള്‍ എന്നിവയുടെ ആഭിമുഖ്യത്തിലാണ് ശുചീകരണം നടന്നത്.
എറണാകുളം ദര്‍ബാര്‍ ഹാളിനോട് ചേര്‍ന്നുള്ള കുളം, എളങ്കുന്നപ്പുഴ, വാതക്കാട് ചിറ ക്ഷേത്രക്കുളം, ഞാറക്കല്‍ നമ്പൂതിരിപ്പറമ്പ് ചിറ, മുക്കന്നൂര്‍ പഞ്ചായത്തിലെ പറൂക്കാരന്‍ ചിറ, അട്ടാറചിറ എന്നിവയാണ് വൃത്തിയാക്കിയത്.