ജലാശയങ്ങളും പൊതുനിരത്തുകളും മാലിന്യമുക്തമാക്കാൻ മുന്നൊരുക്കം….
ജലാശയങ്ങളേയും പൊതു നിരത്തുകളേയും മാലിന്യ മുക്തമാക്കുന്നതിനായുള്ള വിവിധ നിയമങ്ങളും ചട്ടങ്ങളും പ്രായോഗികതലത്തിൽ നടപ്പാക്കുന്നതിനുള്ള സംസ്ഥാനതല ശിൽപശാല ഏറണാകുളം ഐ.എം.എ ഹാളിൽ ഡോ.ടി.എൻ.സീമ ഉദ്ഘാടനം ചെയ്തു. PC B ചെയർമാൻ സ്റ്റീവൻ സ്വാഗതം പറഞ്ഞു. ശുചിത്വ മിഷൻ എക്സി.ഡയറക്ടർ ഡോ.അജയകുമാർ വർമ്മ മുഖ്യ പ്രഭാഷണം നടത്തി. മലിനീകരണ നിയന്ത്രണ ബോർഡ് പഞ്ചാ. ഡയറക്റേറ്റ് , നഗരകാര്യ വകുപ്പ് ആരോഗ്യ വകുപ്പ് , ഭക്ഷ്യ സുരക്ഷാ വകുപ്പ്, പോലീസ് വകുപ്പ്, നഗരാസൂത്രണ വകുപ്പ്, എന്നിവർ അതത് മേഖലകളിലെ നിയമങ്ങളും നടപടികളും അവതരിപ്പിച്ചു. ശിൽപശാലയെ തുടർന്ന് നഗരസഭകൾക്ക് മേഖലാ തലത്തിലും ഗ്രാമ പഞ്ചായത്തുകൾക്ക് ജില്ലാതലത്തിലും ശിൽപശാല സംഘടിപ്പിക്കും. ഈ വകുപ്പുകൾ ചേർന്നുള്ള ഏകോപന സമിതികൾ സംസ്ഥാന – ജില്ലാതലങ്ങളിൽ പ്രവർത്തിക്കാനും പദ്ധതിയുണ്ട്.