കരുളായി ഗ്രാമപഞ്ചായത്ത് നടത്തിയ പുഴനടത്തം

ഹരിതകേരളം മിഷന്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മലപ്പുറം ജില്ലയില്‍ ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ജലസംരക്ഷണ ഉപമിഷന്റെ ആഭിമുഖ്യത്തിലാണ് ജലസമൃദ്ധി പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. നീര്‍ത്തടങ്ങളുടെ സകല സാധ്യതകളും മനസ്സിലാക്കി ദീര്‍ഘ വീക്ഷണത്തോടെയുള്ള ജല മണ്ണ് സംരക്ഷണ പദ്ധതി തയ്യാറാക്കിയാണ് പ്രവര്‍ത്തനങ്ങള്‍. നീര്‍ത്തടാടിസ്ഥാനത്തില്‍ ജലസംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ആസൂത്രണവും നിര്‍വ്വഹണവും നടത്തി ജലലഭ്യതയും ഉല്പാദന ക്ഷമതയും വര്‍ദ്ധിപ്പിക്കുക, ജനങ്ങളില്‍ ജലവിനിയോഗ സംസ്‌ക്കാരവും ജലസാക്ഷരതയും വളര്‍ത്തിയെടുക്കുക നിലവിലുള്ള  ജലസ്രോതസ്സുകളുടെ നവീകരണവും ശുദ്ധീകരണവും പരിപാലനവും ഉറപ്പാക്കുക ഇതുവഴി ചുറ്റുപാടുമുള്ള ശുദ്ധജലത്തിന്റെയും ജലസമൃദ്ധിയുടെയും കേന്ദ്രമാക്കി മാറ്റുക എന്നിവയും പ്രവര്‍ത്തനങ്ങളുടെ ലക്ഷ്യമാണ്.

കുളങ്ങളും തോടുകളും പുനരുജ്ജീവിപ്പിച്ചതിന്റെ ജില്ലാതല വിവരശേഖരണം തയ്യാറാക്കുക. കിണറുകളുടെ ശുചീകരണവും മഴവെള്ള റീച്ചാര്‍ജ്ജിംഗും ഉറപ്പുവരുത്തുക. ക്വാറികള്‍ പോലുള്ള മനുഷ്യപ്രവര്‍ത്തനത്തിലുണ്ടായ ജലസ്രോതസ്സുകള്‍ ഭീവിയിലെ ഉപയോഗത്തിനായി ജലസംഭരണികളായി സംരക്ഷിക്കുക. ഭൂപ്രകൃതിക്കനുസൃതമായി അനുയോജ്യമായ സാങ്കേതിക വിദ്യ അവലംബിച്ച് പരമാവധി വെള്ളം മണ്ണിലേക്കിറങ്ങാന്‍ നടപടിയെടുക്കും. പ്രവര്‍ത്തനത്തിന്റെ ഭാഗമായി പഞ്ചായത്തുകളില്‍ ഇപ്പോള്‍ നീര്‍ത്തട പ്ലാനുകള്‍ തയ്യാറാക്കി വരികയാണ്. ഇതിനായി വിദഗ്ധരും ഗ്രാമപഞ്ചായത്ത് അംഗങ്ങളും ഉള്‍പ്പെട്ട സമിതി നീര്‍ത്തടത്തിന്റെ സ്വഭാവവും സാധ്യതകളും മനസ്സിലാക്കുന്നതിന് മുകളില്‍ നിന്നും താഴോട്ട് എന്ന ക്രമത്തില്‍ നീര്‍ത്തട നടത്തം സംഘടിപ്പിച്ചു. ഈ നടത്തത്തില്‍ പദ്ധതി രൂപീകരണത്തിന് ആവശ്യമായ എല്ലാ ഘടകങ്ങളും കണ്ടെത്തി രേഖപ്പെടുത്തുകയുണ്ടായി. ഇത്തരം പ്ലാനുകള്‍ ബ്ലോക്കുതലത്തില്‍ ഏകോപിപ്പിച്ച് സമഗ്ര നീര്‍ത്തട മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കും. ബ്ലോക്കു പരിധിക്കകത്തുള്ള ചെറുനീര്‍ത്തട വികസന യൂണിറ്റുകളാണ് ലക്ഷ്യമിടുന്നത്. ഇതിനായി ഗ്രാമ, മുനിസിപ്പല്‍ തലത്തിലും ബ്ലോക്ക്, ജില്ലാതലത്തിലും രൂപീകരിച്ചിട്ടുള്ള സാങ്കേതിക സമിതികളുടെ നേതൃത്വത്തിലാണ് നീര്‍ത്തടനടത്തം സംഘടിപ്പിച്ചത്.

പ്രവര്‍ത്തനത്തിന്റെ ഭാഗമായി ജില്ലയിലെ മുഴുവന്‍ തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കും കിലയുടെ നേതൃത്വത്തില്‍ പരിശീലനം നല്‍കി. ഹരിതകേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ പി.രാജു പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ചു.

Tags:

Related Article

0 Comments

Leave a Comment

FOLLOW US

GOOGLE PLUS

PINTEREST

FLICKR

INSTAGRAM