കാസര്‍ഗോഡ്, സീറോവേസ്റ്റ് സിവില്‍സ്റ്റേഷനാകുന്നു
സീറോവേസ്റ്റ് കാസര്‍ഗോഡ് സിവില്‍സ്റ്റേഷനുമായി ബന്ധപ്പെട്ട് ജില്ലാതല ഉദ്യോഗസ്ഥരുടെ യോഗം 2018 ജനുവരി 9 ന് കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. യോഗത്തില്‍ ജില്ലാ കളക്ടര്‍ കെ.ജീവന്‍ബാബു ഐ.എ.എസ്, എ.ഡി.എം ദേവദാസ് എന്‍., ജില്ലാ ശുചിത്വമിഷന്‍ കോര്‍ഡിനേറ്റര്‍ അബ്ദുള്‍ ജലീല്‍ ഡി.വി, അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ വി.സുകുമാരന്‍, ഹരിതകേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ എം. പി. സുബ്രമണ്യന്‍ ജില്ലാതല ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. യോഗത്തില്‍ ഹരിതകേരളം മിഷന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് ജില്ലാ ശുചിത്വമിഷന്‍ തയ്യാറാക്കിയ തുണി സഞ്ചിയുടെ വിതരണം എ.ഡി.എ. ക്ക് നല്‍കി ജില്ലാ കളക്ടര്‍ നിര്‍വ്വഹിച്ചു.