വരള്‍ച്ച നേരിടാന്‍ കര്‍മ്മപദ്ധതി തയ്യാറാക്കാന്‍ കാസര്‍ഗോഡ്  കര്‍മ്മസേന യോഗത്തില്‍ തീരുമാനം

ശുചിത്വം, മാലിന്യ സംസ്‌ക്കരണം, കൃഷി, ജലസംരക്ഷണം എന്നീ മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ക്ക്  തദ്ദേശഭരണ തലത്തില്‍ സാങ്കേതിക സമിതികള്‍ ചേരുന്നതിനും വരള്‍ച്ച പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പാക്കുന്നതിനും  മുന്‍ഗണന നല്‍കാനും ഹരിതകേരളം കാസര്‍ഗോഡ് ജില്ലാതല കര്‍മ്മസേനയോഗം തീരുമാനിച്ചു. ജില്ലാ കളക്ടര്‍ കെ.ജീവന്‍ബാബു അധ്യക്ഷത വഹിച്ചു. (ചെറുകിട ജലസേചന വിഭാഗം എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ കണ്‍വീനറായി ജലസംരക്ഷണം, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ കണ്‍വീനറായി കൃഷി, ജില്ലാ ശുചിത്വമിഷന്‍ കോര്‍ഡിനേറ്റര്‍ കണ്‍വീനറായി ശുചിത്വ – മാലിന്യസംസ്‌ക്കരണം എന്നീ മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപസമിതികള്‍ രൂപീകരിച്ചു.)

അടുത്ത വാര്‍ഷിക പദ്ധതിയില്‍ തദ്ദേശഭരണ സ്ഥാപനങ്ങള്‍ നീര്‍ത്തടാധിഷ്ഠിത വികസന പരിപാടികള്‍ക്ക് രൂപം നല്‍കണമെന്ന് നിര്‍ദ്ദേശിച്ചു. കാസര്‍ഗോഡ് ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പിലാക്കാന്‍ തീരുമാനിച്ചു. ഇത് ജില്ലാതല ഉദ്യോഗസ്ഥര്‍ ഉറപ്പുവരുത്തണമെന്ന് കളക്ടര്‍ നിര്‍ദ്ദേശിച്ചു.

ജില്ലയില്‍ 121 പോര്‍ട്ടബിള്‍ റൈസ്മില്‍ സ്ഥാപിക്കുമെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു. 50 പാടശേഖരസമിതികള്‍ക്കും പോര്‍ട്ടബിള്‍ റൈസ് മില്‍ നല്‍കും. ഹരിതകേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ എം.പി സുബ്രമണ്യന്‍ യോഗത്തില്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

Tags:

Related Article

0 Comments

Leave a Comment

FOLLOW US

GOOGLE PLUS

PINTEREST

FLICKR

INSTAGRAM