പത്തനംതിട്ട ജില്ലയിലെ ഇരവിപേരൂര്‍ പഞ്ചായത്തില്‍ ഹരിതകേരളം ഒന്നാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി 280 ഏക്കറില്‍ വിതയുത്സവം നടത്തി. ആവണി പാടശേഖരത്തെ വിത്തിടീല്‍ കളക്ടര്‍ എസ്.ഗിരിജ ഉദ്ഘാടനം ചെയ്തു. 350 ഏക്കറില്‍ കൃഷി വ്യാപിക്കുകയാണ് ആദ്യഘട്ടം ലക്ഷ്യമിടുന്നത്. ഹരിതകേരളം പഞ്ചായത്ത് കോര്‍ഡിനേറ്റര്‍ കെ.എന്‍.രാജപ്പന്‍ അധ്യക്ഷത വഹിച്ചു.

ഹരിതകേരളം ജില്ലാ കോര്‍ഡിനേറ്റര്‍ ആര്‍.രാജേഷ് മുതിര്‍ന്ന കര്‍ഷകത്തൊഴിലാളികളെ ആദരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഗീത അനില്‍കുമാര്‍, വൈസ് പ്രസിഡന്റ് എന്‍.രാജീവ്, പ്രസന്നകുമാര്‍, വി.കെ ഓമനക്കുട്ടന്‍, സെക്രട്ടറി സുജകുമാരി, പാടശേഖര സമിതി ഭാരവാഹികളായ കെ.കെ.രവീന്ദ്രന്‍, ജയകുമാര്‍ എന്നിവര്‍ പങ്കെടുത്തു.

കഴിഞ്ഞ വര്‍ഷം 96 ഏക്കറില്‍ നെല്‍ക്കൃഷി, ആദിപമ്പ-വരട്ടാര്‍ പുനരുജ്ജീവന പ്രവര്‍ത്തനങ്ങള്‍, വീണ്ടെടുത്ത നദിയില്‍ ഹരിതകേരളം ട്രോഫിക്കായുള്ള വള്ളംകളി തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. ഇലക്‌ട്രോണിക് മാലിന്യ സംഭരണം, ഇരവിപേരൂര്‍ റൈസിന്റെ വിപണനം, സോളാര്‍ പാനലില്‍ ഉദ്പാദിപ്പിക്കുന്ന വൈദ്യുതി കെ.എസ്.ഇ.ബി ക്ക് നല്‍കുന്ന പ്രവര്‍ത്തനത്തിന്റെ ഒന്നാംഘട്ടവും പൂര്‍ത്തിയാക്കി. ജലലഭ്യത ഉറപ്പാക്കുന്ന സുജലം-സുഫലം പദ്ധതിയുടെ ഒന്നാം ഘട്ടവും പൂര്‍ത്തിയാക്കി.

Tags:

Related Article

0 Comments

Leave a Comment

FOLLOW US

GOOGLE PLUS

PINTEREST

FLICKR

INSTAGRAM