എരിക്കുളം പച്ചക്കറി ക്ലസ്റ്റര്‍ വിളവെടുപ്പും പച്ചക്കറി സ്റ്റാളും

കാസര്‍ഗോഡ് ജില്ലയിലെ മടിക്കൈ ഗ്രാമപഞ്ചായത്തിലെ എരിക്കുളത്ത് ഹരിതകേരളം മിഷന്‍ പ്രവര്‍ത്തനങ്ങളോടനുബന്ധിച്ച് കാര്‍ഷിക വികസന കര്‍ഷക ക്ഷേമവകുപ്പിന്റെ ആഭിമുഖ്യത്തിലുള്ള ജൈവപച്ചക്കറി വിളവെടുപ്പ് ജില്ലാ കളക്ടര്‍ ജീവന്‍ ബാബു ഐ.എ.എസ് നിര്‍വ്വഹിച്ചു. തുടര്‍ന്നു നടന്ന ചടങ്ങില്‍ മടിക്കൈ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.പ്രഭാകരന്‍ അധ്യക്ഷനായിരുന്നു. ജൈവ പച്ചക്കറി സ്റ്റാളിന്റെ ഉദ്ഘാടനവും നടന്നു. ലാഭം വെജിറ്റബിള്‍സ് എന്ന പേരില്‍ എരിക്കുളത്താണ് പച്ചക്കറിസ്റ്റാള്‍ പ്രവര്‍ത്തിക്കുന്നത്. വന്‍ ജനാവലിയുടെ സാന്നിദ്ധ്യത്തില്‍ 2018 ജനുവരി നാലിനാണ് ചടങ്ങ് സംഘടിപ്പിച്ചത്. 25 ഏക്കറിലാണ് ഇവിടെ ജൈവ പച്ചക്കറി കൃഷി നടക്കുന്നത്.

Tags:

Related Article

0 Comments

Leave a Comment

FOLLOW US

GOOGLE PLUS

PINTEREST

FLICKR

INSTAGRAM