ഹരിത കേരളം മിഷന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് തൃശ്ശൂര്‍ കോര്‍പ്പറേഷനും ശുചിത്വ മിഷനും സംയുക്തമായി മാലിന്യ സംസ്ക്കരണ ഉപാധികളുടെയും കോര്‍പ്പറേഷന്റെ സഞ്ചരിക്കുന്ന ജൈവമാലിന്യ സംസ്ക്കരണ യൂണിറ്റിന്റെ പ്രവര്‍ത്തന രീതിയും വിശദമാക്കിയുള്ള പ്രദര്‍ശനം നടന്നു. നടുവിലാലില്‍ സംഘടിപ്പിച്ച പ്രദര്‍ശനം മേയര്‍ അജിത ജയരാജന് ഉദ്ഘാടനം ചെയ്തു. ജൈവ ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയും സ്വാപ് ഷോപ്പും പ്രദര്‍ശനത്തോടൊപ്പം ഒരുക്കിയിരുന്നു.