ഹരിതകേരളം മിഷന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് മെഴുവേലി ഗ്രാമപഞ്ചായത്തിലെ 12-ാം വാര്‍ഡില്‍ കഴിഞ്ഞ 12 വര്‍ഷമായി തരിശു നിലമായി കിടക്കുന്ന നാല് ഏക്കറോളം സ്ഥലം കൃഷി ഭൂമിയാക്കി മാറ്റാനുള്ള പ്രവര്‍ത്തനം ആരംഭിച്ചു. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഈ സ്ഥലം കൃഷി ഭൂമിയാക്കുന്നതിന് നിലമൊരുക്കല്‍ പ്രവര്‍ത്തികള്‍ ആരംഭിച്ചത്. കുടുംബശ്രീ, JLG ഗ്രൂപ്പുകള്‍, NREG എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ഇവിടെ സംഘകൃഷി ആരംഭിക്കും. വാര്‍ഡില്‍ വിഷരഹിത പച്ചക്കറി ഉല്‍പാദനവും വിതരണവുമാണ് ലക്ഷ്യം. നിലമൊരുക്കലിനു ശേഷം വെള്ളത്തിന്റെ ഒഴുക്ക് സുഗമമാക്കുന്നതിനായി തോടുകള്‍ പുനരുജ്ജീവിപ്പിക്കാനുള്ള പണികള്‍ ആരംഭിക്കും.