ഹരിതകേരളം മിഷന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് കോഴിക്കോട് ജില്ലയില്‍ വിപുലമായ ജലസംരക്ഷണയജ്ഞത്തിന് തുടക്കമായി. തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ജലസേചനവകുപ്പും കൃഷി വകുപ്പും സംയുക്തമായി അഗ്രിക്കള്‍ച്ചറല്‍ ടെക്നോളജി മാനേജ്മെന്റ് ഏജന്‍സി (ആത്മ) യുമായി ചേര്‍ന്നാണ് സംരംഭം നടപ്പിലാക്കുന്നത്. കോഴിക്കോട് ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ വിന്യസിക്കപ്പെട്ട നാന്നൂറോളം ജെ.സി.ബികള്‍, തടയണകള്‍, എന്നിവ താല്‍ക്കാലിക തടയണകെട്ടി പുനരുജ്ജീവിപ്പിക്കുതിനാണ് പദ്ധതി ലക്ഷ്യമിടുന്നത്. കോഴിക്കോട് ജില്ലയില്‍ വേനല്‍ക്കാലത്ത് മുന്‍വര്‍ഷങ്ങളിലെ രൂക്ഷമായ ജലക്ഷാമത്തിന്റെ പശ്ചാത്തലത്തിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. കൃഷി, ജലസേചനം, കുടിവെള്ള വിതരണം എന്നീ ആവശ്യങ്ങള്‍ക്ക് പദ്ധതി പ്രയോജനകരമാകും. ജില്ലയിലാകെ ആസൂത്രണം ചെയ്തിട്ടുള്ള ഈ നവയത്നത്തില്‍ പ്രാദേശിക ക്ലബുകള്‍, സംഘടനകള്‍, സ്‌കൂള്‍-കോളേജ് എന്‍.എസ്.എസ് വോളണ്ടിയര്‍മാര്‍, കോഴിക്കോട് ജില്ലയിലെ കോളേജ് ക്യാമ്പസുകളുടെ കൂട്ടായ്മയായ കോഴിക്കോടന്‍ ക്യാമ്പസ് പ്രവര്‍ത്തകരും ജനങ്ങളോടൊപ്പമുണ്ട്.