‘പുതുതലമുറയില്‍ പരിസ്ഥിതി സംസ്കാരം വളര്‍ത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം : മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്’
പരിസ്ഥിതി സംസ്കാരം പുതിയ തലമുറയില്‍ വളര്‍ത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. രവീന്ദ്രനാഥ്. പാരിസ്ഥിതിക പ്രശ്നത്തില്‍ നിന്ന് മുക്തമായ സാഹചര്യം സൃഷ്ടിക്കുകയാണ് വര്‍ത്തമാന കാലത്തിന്റെ അനിവാര്യതയെും മന്ത്രി അഭിപ്രായപ്പെട്ടു. പൊതുവിദ്യാലയങ്ങള്‍ ഹരിത വിദ്യാലയങ്ങളാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ ഹരിതകേരളം മിഷന് സംഘടിപ്പിക്കുന്ന ഹരിതോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം 28/09/2017 ന് തിരുവനന്തപുരത്ത് കോട്ടണ്‍ഹില്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്ക്കൂളില്‍ നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുു മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ്. സംസ്ഥാനത്തെ എല്ലാ പൊതുവിദ്യാലയങ്ങളിലും ഹരിതോത്സവം ഉത്സവഛായയോടെയും നിറവോടെയും നടപ്പാക്കണമെന്ന് മന്ത്രി നിര്‍ദേശിച്ചു. പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ കേവലമൊരു ജോലിയായി കാണാതെ സംസ്കാരത്തിന്റെ തന്നെ ഭാഗമാക്കണം. പ്രപഞ്ചത്തിന്റെ നിലനില്‍പ്പിനാധാരമായ സന്തുലിതാവസ്ഥ തെറ്റുതാണ് പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നത്. മണ്ണില്‍ കൃഷി ചെയ്ത് ഹരിതസമൃദ്ധി സൃഷ്ടിച്ചാല്‍ ഈ സന്തുലിതാവസ്ഥ നിലനിര്‍ത്താനാവും. നഷ്ടപ്പെടുന്ന പ്രപഞ്ച സന്തുലിതാവസ്ഥ തിരിച്ച് പിടിക്കാനുള്ള യജ്ഞം കൂടിയാണ് ഹരിതോത്സവമെന്ന് മന്ത്രി പറഞ്ഞു.
പ്രകൃതിയില്‍ നിന്നെടുക്കുന്നതെല്ലാം പ്രകൃതിക്ക് തിരികെ നല്‍കണം. സ്കൂള്‍ ക്യാമ്പസുകളില്‍ ജൈവ വൈവിധ്യ ഉദ്യാനങ്ങള്‍ ഉണ്ടാകണം. പരിസ്ഥിതി ബോധമുള്ള ഒരു തലമുറയെ വാര്‍ത്തെടുക്കാന്‍ ദീര്‍ഘവീക്ഷണത്തോടെ ആസൂത്രണം ചെയ്ത ഹരിതോത്സവം കാലിക പ്രസക്തമാണെും മന്ത്രി. പ്രൊഫ. സി. രവീന്ദ്രനാഥ് അഭിപ്രായപ്പെട്ടു.
ഹരിതോത്സ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്താന്‍ പ്രാപ്തരാവുന്നതോടെ പരിസ്ഥിതി ബോധം സംബന്ധിച്ച് മുതിര്‍ന്നവര്‍ പാലിക്കേണ്ട കാര്യങ്ങളെക്കുറിച്ച് കുട്ടികള്‍ പറഞ്ഞുകൊടുക്കുന്ന അവസ്ഥിയിലെത്തുമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച തിരുവനന്തപുരം കോര്പ്പറേഷന് മേയര്‍ അഡ്വ. വി. കെ പ്രശാന്ത് അഭിപ്രായപ്പെട്ടു.
ഹരിതോത്സവത്തോടനുബന്ധിച്ചുള്ള കര്‍മ്മ പരിപാടികളും വിദ്യാര്‍ത്ഥികള്‍ക്കുള്ള മാര്‍ഗ്ഗനിര്‍ദേശങ്ങളും ഉള്‍ക്കൊള്ളിച്ച് തയ്യാറാക്കിയ കൈപ്പുസ്തകം ചടങ്ങില്‍ വിദ്യാഭ്യാസ മന്ത്രി പ്രകാശനം ചെയ്തു.
പ്രകൃതിയെ സംരക്ഷിച്ചുള്ള വികസനം എന്ന സര്‍ക്കാരിന്റെ നയം പ്രശംസനീയമാണെന്ന് ചടങ്ങില്‍ സംബന്ധിച്ച മാതൃഭൂമി ജോയിന്റ് മാനേജിംഗ് ഡയറക്ടര്‍ എം.വി ശ്രേയാംസ്കുമാര്‍ പറഞ്ഞു. ഹരിതോത്സവം മാതൃഭൂമി സീഡ് സ്ക്കൂളുകളില്‍ നടപ്പാക്കുന്നതിന്റെ പ്രഖ്യാപനം ശ്രേയാംസ്കുമാര്‍ നിര്‍വ്വഹിച്ചു. കറുത്ത് മലിനമായ പുഴയേക്കാള്‍ തെളിഞ്ഞ വെള്ളം ഒഴുകുന്ന പുഴയാണ് നമുക്ക് വേണ്ടതെന്നും ശുദ്ധജലം, ശുദ്ധവായു, ശുദ്ധമായ മണ്ണ് എന്നീ അവകാശങ്ങള്‍ നഷ്ടപ്പെടാതിരിക്കാന്‍ പ്രവര്‍ത്തിക്കണമെന്നും ശ്രേയാംസ്കുമാര്‍ കുട്ടികളോട് നിര്‍ദ്ദേശിച്ചു.
ശശി തരൂര്‍ എം. പി ചടങ്ങില്‍ പ്രഭാഷണം നിര്‍വ്വഹിച്ചു. പുകയില വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കുട്ടികള്‍ വഴി നടപ്പാക്കിയപ്പോള്‍ രാജ്യത്ത് പുകവലിയും അനുബന്ധ ശീലങ്ങളും 68 ശതമാനത്തില്‍ നിന്നും 17 ശതമാനമായി കുറഞ്ഞത് അദ്ദേഹം ശ്രദ്ധയില്‍പ്പെടുത്തി. അത് പോലെ കുട്ടികള്‍ വഴി നടപ്പാക്കുന്ന ഹരിതോത്സവം പോലുള്ള പരിപാടികള്‍ ലക്ഷ്യത്തില്‍ എത്തുമെന്നും ശശി തരൂര്‍ അഭിപ്രായപ്പെട്ടു.
തിരുവനന്തപുരം കോര്പ്പറേഷന് ഡെപ്യൂട്ടി മേയര്‍ ശ്രീമതി രാഖി രവികുമാര്‍ ചടങ്ങില്‍ കുട്ടികള്‍ക്ക് പ്രതിഞ്ജ ചൊല്ലിക്കൊടുത്തു. ശുചിത്വമിഷന് ഡയറക്ടര്‍ സി.വി ജോയ്, പി.ടി.എ പ്രസിഡന്റ് എസ്. പ്രദീപ് കുമാര്‍, ഹരിതോത്സവം അക്കാദമിക് ഗ്രൂപ്പ് അംഗം നജിമ എിവര്‍ പങ്കെടുത്തു. ഹരിതകേരളം മിഷന് എക്സിക്യൂട്ടീവ് വൈസ് ചെയര്‍പേഴ്സണ്‍ ഡോ. ടി.എന്‍ സീമ സ്വാഗതവും കോട്ടണ്‍ഹില്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ പി.വി ഷീജ നന്ദിയും പറഞ്ഞു.