ഹരിതോത്സവം : ലക്ഷ്യം പ്രകൃതി സൗഹൃദ വിദ്യാലയം
പൊതുവിദ്യാലയങ്ങള്‍ ഹരിത വിദ്യാലയങ്ങളാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ ഹരിതകേരളം മിഷന്‍ സംഘടിപ്പിക്കുന്ന കര്‍മ്മപരിപാടിയാണ് ഹരിതോത്സവം. വിദ്യാര്‍ത്ഥികളെയും അവര്‍ക്ക് ചുറ്റുമുള്ള പ്രകൃതിയെയും ഗാഢമായി ബന്ധിപ്പിച്ച് കൊണ്ട് ഹരിത സൗഹൃദമായ വിദ്യാലയാന്തരീക്ഷം സൃഷ്ടിക്കാനുള്ള സജീവശ്രമം കൂടിയാണ് ഹരിതോത്സവം.
കേരളത്തിന്റെ ജൈവപ്രകൃതിയെ എല്ലാ നന്മകളോടെയും വീണ്ടെടുത്ത് അടുത്ത തലമുറയ്ക്ക് കൈമാറേണ്ടത് നമ്മുടെ കടമയാണ്. കാടും പുഴയും കുും വയലും കായലുമെല്ലാം സംരക്ഷിച്ച് നിലനിര്‍ത്തേണ്ടത് ഭാവിയിലേക്കുള്ള കരുതല്‍ കൂടിയാണ്. പരിസ്ഥിതി സംരക്ഷണം നാമേവരും ഏറ്റെടുക്കേണ്ട ഉത്തരവാദിത്വമാണ്. പ്രകൃതിയോടുള്ള കടമകള്‍ സമൂഹത്തെ പഠിപ്പിക്കാന്‍ ഫലപ്രദമായ മാര്‍ഗ്ഗങ്ങളിലൊന്ന് വിദ്യാര്‍ത്ഥികളിലേക്ക് ഈ സന്ദേശങ്ങള്‍ എത്തിക്കുകയാണ്. ഈ വസ്തുത മുന്‍നിര്‍ത്തിയാണ് പൊതുവിദ്യാലയങ്ങളില്‍ ഹരിതകേരളം മിഷന്‍ ഹരിതോത്സവം സംഘടിപ്പിക്കുന്നത്.
പാഠഭാഗങ്ങളുമായി ഒത്തുപോകുന്ന പ്രായോഗിക പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ഹരിതോത്സവം ചിട്ടപ്പെടുത്തിയിട്ടുള്ളത്. അതിന് സഹായകരമായ രീതിയില്‍ പത്ത് ഉത്സവങ്ങളായിട്ടാണ് പ്രധാന പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തിട്ടുള്ളത്. അവ താഴെ പറയും പ്രകാരമാണ്.
ഒന്നാം ഉത്സവം – ലോക പരിസ്ഥിതി ദിനം – ജൂണ്‍ 5
രണ്ടാം ഉത്സവം – മരുവത്ക്കരണ വിരുദ്ധദിനം – ജൂണ്‍ 17
മൂന്നാം ഉത്സവം – ഡോക്ടര്‍ ദിനം – ജൂലൈ 1
നാലാം ഉത്സവം – ലോക പ്രകൃതിസംരക്ഷണ ദിനം – ജൂലൈ 28
അഞ്ചാം ഉത്സവം – പുനരുപയോഗ ദിനം – ആഗസ്റ്റ് 9
ആറാം ഉത്സവം – ദേശീയ കായിക ദിനം – ആഗസ്റ്റ് 29
ഏഴാം ഉത്സവം – ഓസോണ്‍ ദിനം – സെപ്റ്റംബര്‍ 16
എ’ാം ഉത്സവം – ഗാന്ധി ജയന്തി – ഒക്ടോബര്‍ 2
ഒന്‍പതാം ഉത്സവം – ലോക ഭക്ഷ്യ ദിനം – ഒക്ടോബര്‍ 16
പത്താം ഉത്സവം – സാര്‍വ്വദേശീയ വിദ്യാര്‍ത്ഥി ദിനം – നവംബര്‍ 17
ഹരിതോത്സവത്തോടനുബന്ധിച്ചുള്ള കര്‍മ്മപരിപാടികളും വിദ്യാര്‍ത്ഥികള്‍ക്കുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും ഉള്‍ക്കൊള്ളിച്ചുള്ള ഒരു കൈപ്പുസ്തകവും ഇതോടനുബന്ധിച്ച് തയ്യാറാക്കിയിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍, രേഖപ്പെടുത്തി വെക്കാനും ഈ പുസ്തകത്തില്‍ ഇടമുണ്ട്. ഹരിത നിയമാവലി, സ്‌ക്കൂള്‍ അങ്കണത്തില്‍ നടത്തേണ്ട സര്‍വ്വേ സംബന്ധിച്ച മാര്‍ഗ്ഗനിര്‍ദേശം, അനുബന്ധ ചോദ്യാവലി, ജൈവവൈവിധ്യ രജിസ്റ്റര്‍ മാതൃക എിവയും കൈപ്പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
അധ്യാപക സര്‍വ്വീസ് സംഘടനകള്‍, മറ്റ് സദ്ധ സംഘടനകള്‍, മാതൃഭൂമി സീഡ് എിവരുടെ സഹകരണം ഹരിതോത്സവത്തിന്റെ നടത്തിപ്പില്‍ തേടിയിട്ടുണ്ട്. ഹരിതസമൃദ്ധിക്കായി കൈകോര്‍ക്കുകയാണ് കേരളം. കേരളത്തിന്റെ പ്രകൃതി സകല നന്മകളോടെയും പരിരക്ഷിക്കേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്. നാടിനെ ഹരിതാഭമാക്കാന്‍ ഓരോ പ്രദേശത്തും നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം പകരാനും പുതുതലമുറയ്ക്ക് പ്രകൃതിയുടെ അമൂല്യമായ പാഠങ്ങള്‍ പകര്‍ന്നു നല്‍കാനും ഹരിതോത്സവത്തിന് കഴിയുമന്നാണ് പ്രത്യാശ.