”മാലിന്യത്തില്‍ നിന്നും സ്വാതന്ത്ര്യം”
ജനപങ്കാളിത്തത്തോടെ സമഗ്രശുചിത്വ പദ്ധതി

കേരളത്തെ സമ്പൂര്‍ണ്ണ മാലിന്യമുക്ത സംസ്ഥാനമാക്കുകയെ ലക്ഷ്യം കൈവരിക്കാനായി ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന സമഗ്ര ശുചിത്വ പദ്ധതിയാണ് ‘മാലിന്യത്തില്‍ നിന്നും സ്വാതന്ത്ര്യം’. തദ്ദേശസ്ഥാപനങ്ങള്‍ വഴി ജനപങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിനും ഉറവിടത്തില്‍ തന്നെ മാലിന്യസംസ്‌കരണം സാധ്യമാക്കുന്നതിനും സമഗ്രവും ശാസ്ത്രീയവുമായ പദ്ധതികളാണ് ഇതിലൂടെ നടപ്പാക്കുന്നത്.

തദ്ദേശ സ്വയംഭരണ സ്ഥാപനപരിധിയില്‍ വ്യക്തി, കുടുംബം എന്നിവയ്ക്കു പുറമെ വീടുകള്‍, ഗേറ്റഡ് കോളനികള്‍, ഫ്ളാറ്റ് സമുച്ചയങ്ങള്‍, കമ്പോളങ്ങള്‍, വ്യവസായ ശാലകള്‍ എന്നിവിടങ്ങളിലെ മാലിന്യം കേരള മുനിസിപ്പാലിറ്റി ആക്ട് 1994 ലെ 334 (എ) വകുപ്പിലെ നിബന്ധനപ്രകാരം അതുല്‍പ്പാദിപ്പിക്കുന്നവരുടെ ഉത്തരവാദിത്വത്തില്‍ തന്നെ സംസ്‌കരിക്കുക എന്നതാണ് പദ്ധതിയുടെ സമീപനം. എങ്കിലും വീടുകളിലെ സ്ഥലപരിമിതിയും മാലിന്യത്തിന്റെ അളവും സ്വഭാവവും കണക്കിലെടുത്ത് ഉറവിടത്തില്‍ തന്നെ മാലിന്യം സംസ്‌കരിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ കമ്യൂണിറ്റിതല മാലിന്യസംസ്‌കരണ പദ്ധതികളിലൂടെ മാലിന്യ സംസ്‌കരണം സാധ്യമാക്കും.

ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെയും പരിധിയില്‍ വരു ഭൂപ്രദേശം മാലിന്യ രഹിതമാവുക; അതിലൂടെ സംസ്ഥാനം മാലിന്യത്തില്‍ നിന്നും സ്വാതന്ത്ര്യം നേടുക എന്നതാണ് പദ്ധതിയുടെ ആത്യന്തിക ലക്ഷ്യം. പദ്ധതിയുടെ ഒന്നാം ഘട്ടത്തിന്റെ ഭാഗമായി ആഗസ്റ്റ് 15 ന് സംസ്ഥാനതലത്തില്‍ ”മാലിന്യത്തില്‍ നിും സ്വാതന്ത്ര്യം” എന്ന പ്രഖ്യാപനം നടത്തുകയുണ്ടായി. ജില്ലാ തലങ്ങളില്‍ ഇതോടനുബന്ധിച്ച് പ്രത്യേക പരിപാടികളും സംഘടിപ്പിച്ചു.

മാലിന്യ മുക്തകേരളം എന്ന ലക്ഷ്യ സാക്ഷാത്കാരത്തിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ബഹുജന പ്രസ്ഥാനങ്ങളും യുദ്ധകാലാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കേണ്ടതുണ്ട്. ഇതിനായി സൂക്ഷ്മതലം മുതല്‍ ബഹുജനപങ്കാളിത്തം ഉറപ്പാക്കിക്കൊണ്ടുള്ള സംഘടനാ സംവിധാനവും ഒപ്പം മാലിന്യ സംസ്‌കരണത്തിനുള്ള വിവിധ സാങ്കേതിക വിദ്യകളും പ്രയോജനപ്പെടുത്തും. കുടുംബശ്രീ ഉള്‍പ്പെടെ സാമൂഹ്യാധിഷ്ഠിത സംഘടനാ സംവിധാനങ്ങളുടെയും സര്‍ക്കാരിതര സംഘടനകളുടെയും സേവനം തേടും.

ശുചിത്വ-മാലിന്യ സംസ്‌കരണ ക്യാമ്പയിനുകള്‍ കാര്യക്ഷമമായി സംഘടിപ്പിക്കുതിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ നടന്നുവരികയാണ്. ഗൃഹതല വിവരശേഖരണവും ബോധവല്‍ക്കരണവുമാണ് ഇതില്‍ പ്രധാനം. ഓരോ വീട്ടിലും ഉല്പാദിപ്പിക്കപ്പെടുന്ന മാലിന്യങ്ങള്‍ ഏതു വിധേനയാണ് സംസ്‌കരിക്കുതെന്ന് മനസിലാക്കുന്നതിനും ജൈവമാലിന്യങ്ങള്‍ ഉറവിടത്തില്‍ തന്നെ സംസ്‌കരിക്കുന്നതിന് എന്ത് സംവിധാനമാണ് ഓരോ വീടിനും അനുയോജ്യമെന്ന് കണ്ടെത്തുതിനും വീട്ടുകാര്‍ക്ക് ഇക്കാര്യത്തില്‍ വേണ്ട ഉപദേശങ്ങള്‍ നല്‍കുതിനും വേണ്ടിയാണ് ഗൃഹതലസന്ദര്‍ശനം നടത്തുന്നത്. ഇത് കേവലം ഒരു കണക്കെടുപ്പായിരിക്കില്ല. മറിച്ച് വിവരശേഖരണത്തോടൊപ്പം മാലിന്യ സംസ്‌കരണത്തിന്റെ ആവശ്യകതയും പ്രാധാന്യവും വീട്ടുകാരെ ധരിപ്പിക്കുവാന്‍ കൂടിയുള്ളതാണ്. ജൈവ മാലിന്യസംസ്‌കരണത്തിന് എന്തുതരം സംവിധാനമാണ് ഓരോ വീടിനും ഉചിതമെന്നും അജൈവമാലിന്യം കഴുകി വൃത്തിയാക്കി തരംതിരിച്ച് സൂക്ഷിക്കണമെന്നും അവ തദ്ദേശ സ്വയംഭരണ സ്ഥാപനം നിശ്ചയിക്കുന്ന രീതിയിലോ പാഴ്വസ്തു വ്യാപാരികള്‍ക്കോ കൈമാറണമെന്നും പറഞ്ഞുകൊടുക്കും. ജൈവ മാലിന്യ സംസ്‌കരണ ഉപാധികളുടെ വിവരണം, പ്രവര്‍ത്തനരീതി, സര്‍വീസ് പ്രൊവൈഡര്‍മാരുടെ വിവരം എന്നീ കാര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള ലഘുലേഖയും സംസ്ഥാന ഹരിതകേരളം മിഷന്‍ ലഭ്യമാക്കുന്നുണ്ട്.

ഫ്ളാറ്റുകള്‍, ഗേറ്റഡ് കോളനികള്‍ എന്നിവിടങ്ങളില്‍ ശുചിത്വ മാലിന്യസംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ റസിഡന്‍സ് അസോസിയേഷനുകള്‍ വഴി ശേഖരിക്കും. ഇതിലേക്കായി റസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹികളെ പങ്കെടുപ്പിച്ച് പ്രത്യേക യോഗം വിളിച്ചുചേര്‍ക്കും. പ്രത്യേകം ടീമുകള്‍ കോളനികളും ഫ്ളാറ്റ് സമുച്ചയങ്ങളും സന്ദര്‍ശിച്ച് അവബോധ പ്രവര്‍ത്തനങ്ങള്‍ നടത്തും.

ശുചിത്വ-മാലിന്യ സംസ്‌കരണ യജ്ഞം സൂക്ഷമതലത്തില്‍ നടപ്പിലാക്കുതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം ഗ്രാമപഞ്ചായത്തുകള്‍ക്കും മുനിസിപ്പാലിറ്റികള്‍ക്കും കോര്‍പ്പറേഷനുകള്‍ക്കുമായിരിക്കും. ‘ബ്ലോക്കുതലത്തിലെ ഏകോപനം’ ബ്ലോക്കുമിഷന്‍ ഉറപ്പാക്കും. പദ്ധതിയുടെ കുറ്റമറ്റ നിര്‍വ്വഹണത്തിന് തെരഞ്ഞെടുക്കപ്പെട്ട റിസോഴ്സ് പേഴ്സണ്‍മാര്‍ക്കും അനുബന്ധ പ്രവര്‍ത്തകര്‍ക്കും ഹരിതകേരളം, ശുചിത്വ മിഷനുകളുടെ സഹായത്തോടെ കില സമഗ്രപരിശീലനം നല്‍കിയിട്ടുണ്ട്.

 

0 Comments

Leave a Comment

FOLLOW US

GOOGLE PLUS

PINTEREST

FLICKR

INSTAGRAM