തിരുവനന്തപുരം ജില്ലാ ആസൂത്രണ സമിതി ഹരിതകേരളം മിഷന്റെ സാങ്കേതിക സഹായത്തോടെ നടപ്പിലാക്കുന്ന ‘ജലശ്രീ’-ജലസംരക്ഷണ പദ്ധതിയുടെ ഭാഗമായി കിലയുടെ സഹായത്തോടെ കിണര്‍ റീചാര്‍ജ്ജിംഗില്‍ പരിശീലനം സംഘടിപ്പിച്ചു. സംസ്ഥാനത്തെ പരമാവധി കിണറുകള്‍ റീചാര്‍ജ്ജ് ചെയ്യുന്നതിനുള്ള ശ്രമം ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ നടന്നു വരികയാണ്. ഇതിന്റെ ഭാഗമായി ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും കിണര്‍ റീ ചാര്‍ജ്ജിംഗില്‍ സാങ്കേതിക പരിജ്ഞാനമുള്ള ഒരു തൊഴില്‍ സേനയ്ക്ക് രൂപം നല്കാന് ലക്ഷ്യമിട്ടാണ് പരിശീലനം സംഘടിപ്പിച്ചത്.
ഹരിതകേരളം മിഷന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളിലൊന്നാണ് കിണറുകളുടെ സംരക്ഷണവും റീചാര്‍ജ്ജിംഗും. കേരളത്തില്‍ ഭൂരിപക്ഷം പേരും കിണറുകളെയാണ് കുടിവെള്ള സ്രോതസ്സായി ആശ്രയിക്കുന്നത്. എന്നാല്‍ ആവശ്യത്തിന് മഴ ലഭിച്ചാല്‍ പോലും വേനല്‍ക്കാലത്ത് വറ്റുന്ന കിണറുകളുടെ എണ്ണം വര്‍ഷം തോറും കൂടി വരികയാണ്. ഭൂജല സംരക്ഷണം ശരിയായ രീതിയില്‍ നടക്കാത്തതാണ് ഇതിനു കാരണം. ഇതൊഴിവാക്കാന്‍ പരമാവധി കിണറുകളില്‍ റീചാര്‍ജ്ജ് സംവിധാനം ഒരുക്കുതിനുള്ള ശ്രമമാണ് ഹരിത കേരളം മിഷന്റെ ഭാഗമായി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നടപ്പിലാക്കാന്‍ ലക്ഷ്യമിടുത്. കിണര്‍ റീ ചാര്‍ജ്ജിംഗ് ഫലപ്രദമായി നടപ്പിലാക്കുക വഴി ഭൂഗര്‍ഭ ജലസ്രോതസ്സ് പരിപോഷിപ്പിക്കപ്പെടുകയും തുടര്‍ന്ന് കുളങ്ങള്‍, തോടുകള്‍ എന്നിവയിലേക്ക് മഴക്കാലത്തിനു ശേഷം നീരൊഴുക്ക് ഉണ്ടാകുകയും ചെയ്യും.