ഹരിതകേരളം മിഷൻ കൂടെയുണ്ട്...

ഡോ. ടി. എൻ. സീമ എക്സിക്യൂട്ടീവ് വൈസ് ചെയർപേഴ്സൺ ഹരിതകേരളം മിഷൻ

കേരളത്തിലേക്ക് പ്രളയം കടന്നെത്തിയ മാസമായിരുന്നു കടന്നുപോയത്. ഇപ്പോഴും അതിന്റെ ഭീതി നമുക്ക് വിട്ടുമാറിയിട്ടില്ല. പക്ഷേ നഷ്ടങ്ങളൾക്ക് മീതെ കൂട്ടായ്മയുടെയും സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും മറ്റൊരു മുഖവും നമുക്ക് കാണാൻ കഴിഞ്ഞു. ഈ മഴക്കെടുതിയിൽ കേരളത്തിന് കൈത്താങ്ങാകാൻ ഹരിതകേരളം മിഷനും കൂടെയുണ്ടായിരുന്നു. മുഖ്യമന്ത്രി പറഞ്ഞതുപോലെ ഒരു നവകേരളം നിർമ്മിക്കാൻ നമുക്ക് കൈകോർക്കാം.